ഒരു മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള ബന്ധത്തിൻ്റെ കഥയാണ് “മുത്തശ്ശിയുടെകൂടെയൊരു നീണ്ടയാത്ര.” മണിയും അച്ഛനും മണിയുടെ മുത്തശ്ശിയും ഒരു ഗ്രാമത്തിലായിരുന്നു താമസിച്ചത്. മുത്തശ്ശിക്ക് കണ്ണിനു തീരെ കാഴ്ചയില്ലായിരുന്നു. മണിയുടെ അമ്മ അവൻ്റെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതിനാൽ മുത്തശ്ശിയായിരുന്നു മണിയെ വളർത്തിയത്. മുത്തശ്ശിയെപോലെതന്നെ മുത്തശ്ശിയുടെ കണ്ണടക്കും പ്രായമായി, പോറൽ വീണു. അവസാനം ഒരുദിവസം മുത്തശ്ശിക്കൊരു പുതിയ കണ്ണട വാങ്ങാൻ തീരുമാനമായി. ദൂരയാത്ര ചെയ്യാൻ ഇഷ്ടമില്ലാതിരുന്നിട്ടും മുത്തശ്ശി അവസാനം സമ്മതിച്ചു – നയിൻ എന്ന ഗ്രാമത്തിലൂടെ നടന്നും ബസിലും ഒക്കെയായി മസ്സൂരി […]