ഒരു രാത്രി വൈകി വീട്ടിലേക്കു നടന്നുവരുമ്പോൾ പെലായോ ഒരു കാഴ്ച കണ്ടു. അയാളുടെ വീട്ടുമുറ്റത്ത് ഒരു വൃദ്ധൻ വീണുകിടക്കുന്നു. അടുത്തുചെന്നു നോക്കിയപ്പോൾ ആ വൃദ്ധന് ചിറകുകൾ ഉണ്ടെന്നു കണ്ട് പെലായോ അത്ഭുതപ്പെട്ടു. എത്രയൊക്കെ ശ്രമിച്ചിട്ടും അയാൾക്ക് എണീറ്റ് നിൽക്കാൻ സാധിച്ചില്ല. അയാളുടെ ചിറകിന് അത്രക്ക് ഭാരമുണ്ടായിരുന്നു. പേടിച്ചു പോയ പെലായോ ഓടിക്കിതച്ച് ഭാര്യ എലിസെൻഡയുടെ അടുത്തേക്ക് ഓടി. അവരുടെ കുട്ടിക്ക് അസുഖം ആയതിനാൽ അവൾ അവനെ ശുശ്രൂഷിക്കുകയായിരുന്നു. പെലായോ ഭാര്യയെ കൂട്ടിക്കൊണ്ട് വൃദ്ധൻ കിടന്ന ഭാഗത്തേക്ക് പോയി അയാളെ […]