English Crush

English Crush

ഒരോ വയസ്സുകൂടുന്തോറും, ഓരോ ക്ലാസുകൾ ജയിച്ചുമുന്നേറുമ്പോളും നിങ്ങളുടെ കുട്ടികൾക്ക് ഇംഗ്ലീഷിൻ്റെ ആവശ്യം കൂടുതലായി വരികയാണ്. പന്ത്രണ്ടാം ക്ലാസ്സ്‌ കഴിയുന്നതോടെ അവർ ഏറ്റവും ആഗ്രഹിക്കുന്നതും നല്ല ഇംഗ്ലീഷ് ഉണ്ടായിരുന്നെങ്കിൽ എന്നായിരിക്കും. കേരളത്തിലെ, പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം / CBSE അല്ലാത്ത സ്കൂളിലെ കുട്ടികളെ, മൂന്നും, ആറും, പത്തും മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ പ്രോഗ്രാം വഴി 100% ഇംഗ്ലീഷ് മീഡിയം ആക്കിയെടുക്കുന്ന ഒരു ഓൺലൈൻ പ്രോഗ്രാമാണ് ഇംഗ്ലീഷ് ക്രഷ്!

ഈ ശനിയാഴ്ച നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ “Exam Task” എന്ന ടാബിൽ തൊടുക.

ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

  • ഇംഗ്ലീഷുകാർ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ പഠിപ്പിക്കുക.
  • രാജ്യത്തെ ഏറ്റവും നല്ല സ്കൂളുകളുടെ നിലവാരത്തിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുക.
  • വർഷത്തിൽ ആയിരം stylish വാക്കുകൾ പഠിപ്പിക്കുക.
  • കോമിക്സുകളിലൂടെ രസിപ്പിച്ചു പഠിപ്പിക്കുക.
  • നല്ല കയ്യക്ഷരം പരിശീലിപ്പിക്കുക.
  • നല്ല ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കുക.
  • കുട്ടികളെ നല്ലവരായി വളർത്തുക.
  • അവരുടെ ഭാവി സുരക്ഷിതമാക്കുക.

മാതാപിതാക്കൾ അല്പം ഒന്ന് മനസ്സുവെച്ചാൽ നിങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് അയക്കുന്ന ഭീമമായ ചെലവുകൾ ഒഴിവാക്കാനും നമ്മുടെ സ്കൂൾ ഇംഗ്ലീഷ് മീഡിയം ആക്കാനും നമുക്ക് സാധിക്കും.

കുട്ടികളെ അവരുടെ ഇംഗ്ലീഷിലുള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഫ്രഷേഴ്‌സ്, റഷേർസ്, ക്രഷേർസ് (Freshers, Rushers, Crushers) എന്നിങ്ങനെ മൂന്നു ഗ്രൂപുകളിൽ ആണ് ഉൾപ്പെടുത്തുന്നത്. KG ക്ലാസ്സുകളിലെ കുട്ടികളെയാണ് ഫ്രഷേഴ്‌സ് എന്ന് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, വായിക്കാനും എഴുതാനും നന്നായി അറിയാത്ത എല്ലാവരും ഫ്രഷേഴ്‌സ് ആണ്. വായിക്കാനും എഴുതാനും പഠിച്ചുകഴിഞ്ഞാൽ ഈ വിദ്യാർത്ഥികൾ റഷേർസ് ഗ്രൂപ്പിൽ ആയിരിക്കും ക്ലാസുകൾ കൂടുക. ഈ ഗ്രൂപ്പിൽ ക്രഷ് കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പഠിക്കുക. ഇവിടെ ഗ്രാമ്മറിൻ്റെ നിയമങ്ങൾ പഠിപ്പിക്കാതെ കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. 

റഷേർസ് ഗ്രൂപ്പിൽ മിനിമം ഒരു മാസം എങ്കിലും പഠിച്ച്, പരീക്ഷ പാസ്സായികഴിഞ്ഞാൽ അവർ ക്രഷേർസ് ഗ്രൂപ്പിൽ അംഗങ്ങളാണ്. ഈ ഗ്രൂപ്പിൽ വരുമ്പോളാണ് കുട്ടികൾ ഗ്രാമർ സ്റ്റാൻഡേർഡ് രീതിയിൽ പഠിക്കുന്നത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു ഫ്രീ ബൂസ്റ്റർ പ്രോഗ്രാമിലൂടെയാണ് ഇംഗ്ലീഷ് ക്രഷ് എന്താണെന്ന് കുട്ടികളും മാതാപിതാക്കളും അടുത്തറിയുന്നത്. ആദ്യ ആഴ്ച അവർ “ഫ്രഷേഴ്‌സ്” ക്ലാസ്സുകളും “റഷേർസ്” ക്ലാസ്സുകളും മാത്രമാവും പങ്കെടുക്കുക. KG കൂടാതെ, ആവശ്യമെങ്കിൽ അതിനു മുകളിലേക്കും ഉള്ള കുട്ടികൾ ഫ്രഷേഴ്‌സ് ക്ലാസുകൾ ആണ് പങ്കെടുക്കേണ്ടത്. ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവർ നേരിട്ട് റഷേർസ് ക്ലാസുകൾ പങ്കെടുക്കും. ആ ആഴ്ചയുടെ അവസാനം, ശനിയാഴ്ച, നടത്തപ്പെടുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഒരു മാസത്തെയോ, മൂന്നുമാസത്തെയോ, ആറുമാസത്തെയോ ഒരു വർഷത്തെയോ പാക്കേജുകൾ വാങ്ങി ട്രെയിനിങ് തുടരാവുന്നതാണ്.

എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ഏഴരക്ക് മൂന്നു ഗ്രൂപ്പുകൾക്കും വെവ്വേറെ പരീക്ഷകൾ ഉണ്ട്. ഫ്രഷേഴ്‌സ് ഗ്രൂപ്പിലുള്ളവർ പത്തിൽ കുറഞ്ഞത് ആറും റഷേർസ് ഗ്രൂപ്പിലുള്ളവർ പത്തിൽ കുറഞ്ഞത് എട്ടും സ്കോർ ചെയ്താൽ അവർക്ക് അടുത്ത ഗ്രൂപ്പുകളിലേക്കു പോകാം. ക്രഷേർസ് ഗ്രൂപിലുള്ളവർ ഓരോ പരീക്ഷയിലും പത്തിൽ മിനിമം ആറു മാർക്ക് എങ്കിലും സ്കോർ ചെയ്താൽ മാത്രമേ ആ ഗ്രൂപ്പിൽ തുടരാൻ അനുവാദം ലഭിക്കൂ.

താഴെ, മൂന്ന് സാമ്പിൾ പരീക്ഷകൾ കൊടുത്തിരിക്കുന്നു.

Freshers, Rushers, Crushers.

FEES

ഒരു മാസത്തേക്ക് 300 രൂപയും, മൂന്നു മാസത്തേക്ക് 800 രൂപയും, 6 മാസത്തേക്ക് 1200 രൂപയും ഒരു വർഷത്തേക്ക് 2000 രൂപയുമാണ് ഫീസ്. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ആറ് മാസത്തിൻ്റെയോ ഒരു വർഷത്തിൻ്റെയോ പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ അതതിൻ്റെ ബാക്കി മാത്രം അടച്ചാൽ മതി. നല്ല രീതിയിൽ പഠിക്കാൻ ഒരു വർഷത്തെ പ്ലാൻ ആണ് നിർദ്ദേശിക്കുന്നത്.

സ്പോക്കൺ ഇംഗ്ലീഷ് വേണ്ടാത്തവർക്ക് മാസം നൂറുരൂപയുടെ ഒരു പ്ലാൻ വാങ്ങാവുന്നതാണ്. ഈ പ്ലാൻ വാങ്ങുന്നവർക്ക് ഡെയ്‌ലി സംസാരിച്ച് റെക്കോർഡ് ചെയ്ത് അയക്കേണ്ട ടാസ്ക് ഇല്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഈ പ്ലാൻ വാങ്ങുന്നവർ മിനിമം ആറുമാസത്തെ ഫീസ് ഒന്നിച്ചടക്കേണ്ടതാണ്.

സമയം

  • 09:00 am KG
  • 10.00 am Classes 1, 2, 3, 4
  • 11.30 am Classes 5, 6, 7, 8, 9, 10+
  • 05:00 PM Classes KG
  • 06.00 pm Classes 1, 2, 3, 4
  • 07.30 pm Classes 5, 6, 7, 8, 9, 10+

NB. June മുതൽ വൈകുന്നേരം മാത്രമായിരിക്കും ക്ലാസുകൾ.

ഫ്രഷേഴ്‌സ് ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും ആണ് ആദ്യം പഠിപ്പിക്കുന്നത്. അതുകഴിഞ്ഞാൽ മൂന്നുവാക്കുകളുടെ വാക്യങ്ങൾ (sentences) മുതൽ എട്ടുവാക്കുകളുടെ വാക്യങ്ങൾ വരെ എഴുതാനും വായിക്കാനും പഠിപ്പിക്കും. ഓരോ ആഴ്ച കഴിയുമ്പോഴും കുട്ടികൾ 10 പുതിയ വാക്കുകളുടെ അർഥം അടക്കം സ്വന്തമായി സംസാരിക്കാനും എഴുതാനും പഠിക്കും. ശനിയാഴ്ച നടത്തുന്ന പരീക്ഷയിൽ ജയിച്ചാൽ അവർ റഷേർസ് ഗ്രൂപ്പിൽ പ്രവേശിക്കും.

റഷേർസ് ഗ്രൂപ്പ് ഒന്നുമുതൽ അഞ്ചുവരെയുള്ള കുട്ടികൾക്കാണ്. ക്രഷ് കാർഡ് ഉപയോഗിച്ച് എട്ടു വാക്കുകളിൽ കൂടുതലുള്ള വാക്യങ്ങൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതാണ് പ്രധാന ലക്‌ഷ്യം. മറ്റുള്ള വിഷയങ്ങളിലെ ചില പ്രധാന ഭാഗങ്ങളും ഇംഗ്ലീഷിൽ പഠിപ്പിക്കുക വഴി റഷേർസ് ഗ്രൂപ്പിൽ ഉള്ള കുട്ടികൾക്ക് ഈ ലെവൽ വളരെ നിർണായകമാണ്. ശനിയാഴ്ച നടത്തുന്ന പരീക്ഷയിൽ ജയിച്ചാൽ അവർ ക്രഷേർസ് ഗ്രൂപ്പിൽ പ്രവേശിക്കും.

ക്രഷേർസ് ഗ്രൂപ്പ് ആറുമുതൽ പത്തുവരെയുള്ള കുട്ടികൾക്കാണെങ്കിലും, പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കും ഈ ക്ലാസുകൾ കൂടാം. ഈ ലെവലിൽ എത്തുമ്പോളാണ് സിലബസ് സ്റ്റാർട്ട് ചെയ്യുക. Writing, Reading, Grammar തുടങ്ങി കുട്ടികളെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഇംഗ്ലീഷ് പരീക്ഷകളിൽ 95% മാർക്ക് വാങ്ങാൻ സഹായിക്കുകയാണ് പ്രധാന ലക്‌ഷ്യം.

Please download and get this pdf printed in color on an A4 paper from a studio. 

Crush Card May

റഷേർസ്, ക്രഷേർസ് വിദ്യാർത്ഥികൾ ദിവസവും ക്ലാസ്സിൽ ഡിസ്‌കസ് ചെയ്യപ്പെടുന്ന സ്പീകിംഗ് ടാസ്കുകൾ റെക്കോർഡ് ചെയ്ത് അയച്ചുതരേണ്ടതാണ്. മാസത്തിൽ ഇരുപതിൽ ഏറ്റവും കുറഞ്ഞത് പത്തെങ്കിലും ഓഡിയോകൾ ഓരോ വിദ്യാർത്ഥിയും അയച്ചു തരികയും അതിലെ തെറ്റുകൾ മനസ്സിലാക്കുകയും ചെയ്യണം.

MACLIN’S ADVENTURES

മാക്, ലിൻ എന്നീ സഹോദരങ്ങൾ അവരുടെ നാടിനെ ഒരുകൂട്ടം രാക്ഷസന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ഏറ്റവും അപകടം പിടിച്ച ഒരു മലകയറി അതിന്റെ മുകളിൽ താമസിക്കുന്ന ഒരു മന്ത്രവാദിയെ കാണാൻ പോയ കഥയാണ് “മാക്‌ലിൻസ് അഡ്‌വെഞ്ചേഴ്‌സ്.” 

അറിയപ്പെടാത്ത ഒരു കാടിന്റെ നടുവിൽ ആയിരമടി താഴ്ചയിൽ ഒരു ഗ്രാമമുണ്ട്. അറുനൂറോളം കുടുംബങ്ങൾ അവിടെ താമസിക്കുന്നു. ഗ്രാമത്തിനു നടുവിൽ പഴയ ഒരു കൊട്ടാരവും അതിൽ ഒരു ഗ്രാമത്തലവനും ഉണ്ട്. ഈ ഗ്രാമത്തിലുള്ളവർക്കു അതിനപ്പുറത്തു ഒരു ലോകം ഉണ്ടെന്ന് അറിയില്ല. ചെങ്കുത്തായ പാറക്കെട്ട് കയറി മുകളിലെത്തിയ ആരും ജീവനോടെ തിരികെ വന്നിട്ടുമില്ല. ചുറ്റുമുള്ള വനത്തിൽ നിറയെ വിഷപ്പാമ്പുകളും എട്ടടിയോളം ഉയരമുള്ള രാക്ഷസന്മാരുമുണ്ട്. ഒരു ദിവസം രാവിലെ ഒരു കാഴ്ചകണ്ട്‌ ഗ്രാമവാസികൾ പേടിച്ചുവിറച്ചു. ഒരുകൂട്ടം രാക്ഷസന്മാർ കാട്ടിൽനിന്നും പാറക്കെട്ടുകളിലൂടെ താഴേക്കുവരുന്ന കാഴ്ചയായിരുന്നു അത്. അവർ താഴെയെത്തിയാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ ഗ്രാമത്തലവൻ തന്റെ കൊട്ടാരത്തിനുചുറ്റും വലിയൊരു മതിലും ഒരു കിടങ്ങും പണിയാൻ ആജ്ഞാപിച്ചു. രാക്ഷസന്മാരിൽ നിന്നും ഗ്രാമവാസികളെ രക്ഷിക്കാൻ ആയിരുന്നു ഇത്. രാക്ഷസന്മാർ താഴെയെത്തിയാൽ അവരെ ആക്രമിക്കാൻ ഒരുകൂട്ടം സൈനികരെയും അയാൾ നിയോഗിച്ചു.

ഈ ഗ്രാമത്തിലെ രണ്ടു കുട്ടികളാണ് മാക്കും ലിന്നും. അവർ സഹോദരങ്ങളാണ്. മാക്കിന് പതിനഞ്ചുവയസ്സും ലിന്നിന് പതിനേഴുവയസ്സും ആണ്. രാക്ഷസന്മാരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അവരുടെ മുത്തച്ഛൻ പറയുന്നതുകേട്ട്, അവർ രണ്ടുപേരും മലമുകളിലെ മന്ത്രവാദിയെ കണ്ട് അമാനുഷിക ശക്‌തികൾ ചോദിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ മറ്റാരും കാണാതെ മുത്തച്ഛന്റെ അനുഗ്രഹവും വാങ്ങി അച്ഛനമ്മമാരുടെ സമ്മതത്തോടെ അവർ ആ രാത്രിയിൽ തന്നെ പാറക്കെട്ടുകൾ കയറാൻ ആരംഭിച്ചു.

പിറ്റേന്ന് നേരംവെളുത്തപ്പോൾ മാക്കും ലിന്നും പാറക്കെട്ടുകൾ കയറുന്ന കാഴ്ച കണ്ട് ആളുകൾ ഓടിക്കൂടി. കുറേപേർ അവരോടു തിരികെവരാൻ പറഞ്ഞെങ്കിലും കുട്ടികൾ തിരിഞ്ഞുനോക്കാതെ കയറ്റം തുടർന്ന്. ദേഷ്യം വന്ന ഗ്രാമത്തലവൻ ആളുകളെ മതിൽകെട്ടാനും കിടങ്ങുകുഴിക്കാനും അയച്ചിട്ട് കുട്ടികളുടെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി ശകാരിച്ചു. കുട്ടികളുടെ ശ്രമം വിജയിക്കില്ലെന്നും അവർ തിരികെവരില്ലെന്നും അയാൾ പറഞ്ഞു.

ഓരോ ദിവസം ചെല്ലുന്തോറും മാക്കിനും ലിന്നിനും വഴിയിൽ ശത്രുക്കൾ കൂടിവന്നു. പക്ഷെ, ഒരു പിടിവിട്ടാൽ മരണത്തിലേക്ക് തള്ളിയിടുന്ന പാറക്കൂട്ടങ്ങൾ കയറി അവർ ഉയരങ്ങളിലേക്ക് കയറിയപ്പോൾ താഴെ രാക്ഷസന്മാരുടെ അലർച്ച കേട്ടുതുടങ്ങി. അവർ ഗ്രാമത്തോട് അടുക്കുകയാണ്. 

കഥയുടെ ബാക്കി കേൾക്കാം, നമ്മുടെ ക്ലാസ്സിൽ.

  • Freshers Nursery & KG
  • 300
  • Best for Nursery, KG
  • Simple Crush Card
  • Writing, Reading
  • Draw and Learn
  • BUY NOW
  • Rushers Class 1 - 5+
  • 300
  • Description With Tooltip
  • Grammar Building.
  • Crush Card
  • Contests
  • BUY NOW
  • Crushers Classes 6 - 12
  • 300
  • Best for Classes 6 and Above
  • Partly Syllabus Based
  • Spoken English
  • Audio Assessment
  • BUY NOW

ഇംഗ്ലീഷ് ക്രഷിൻ്റെ 100 വാക്കുകളുടെ ആദ്യത്തെ പേജാണിത്. ഉദാഹരണത്തിന്, sharp എന്നുപറഞ്ഞാൽ മൂർച്ച എന്നാണ് അർത്ഥം എന്ന് നിങ്ങൾക്കറിയാം. പക്ഷേ ഓരോ സന്ദർഭത്തിലും ഓരോ വാക്കിനും അർഥം മാറിമാറി വരാം. മൂർച്ചയുള്ള കത്തിയുണ്ട്, മൂർച്ചയുള്ള വാക്കുകൾ ഉണ്ട്. അതുപോലെ, progress എന്നാൽ വളർച്ചയാണെങ്കിലും അത് ഒരു കുട്ടി വളരുന്നതിനേക്കുറിച്ചല്ല. ഒരു രാജ്യത്തിൻ്റെ, ഒരു കമ്പനിയുടെ ഒരു രോഗിയുടെ മോശം അവസ്ഥയിൽനിന്നും നല്ല അവസ്ഥയിലേക്കുള്ള വളർച്ചയാണ് പ്രോഗ്രസ്. Above ↔ Below (താഴെ) Active ↔ Idle, lazy, […]

Masculine and Feminine is part of every language to identify gender. However, the difference between “male” and “female” is unnecessary. Many words in the past that were strictly “gender-biased” do not exist today. So, if you use the masculine form for a feminine noun, it will be okay in some cases. Man – Woman Boy […]

Here are 100 weird words you can’t miss! Affidavit (ah-fuh-DAY-vit): A written sworn statement used as evidence in court. Açaí (ah-sah-EE): A small, dark purple fruit from the açaí palm tree. Almond (AHL-muhnd): A type of nut, often used in cooking and baking. Arctic (ARK-tik): Relating to the region around the North Pole. Athlete (ATH-leet): […]

Expressions Smiling – Expressing happiness or pleasure. Frowning – Showing worry or displeasure by drawing brows together. Grinning – Smiling broadly, often in amusement or excitement. Pouting – Displaying annoyance by pushing lips outward. Smirking – Smiling in a sly or self-satisfied manner. Squinting – Narrowing eyes, often to focus or in reaction to light. […]

Commonly Confused Stress Patterns Content /ˈkɒn.tɛnt/ (happy) vs. Content /kənˈtɛnt/ (subject matter) Contract /ˈkɒn.trækt/ (legal agreement) vs. Contract /kənˈtrækt/ (to shrink) Contest /ˈkɒn.tɛst/ (competition) vs. Contest /kənˈtɛst/ (to challenge) Conduct /ˈkɒn.dʌkt/ (behavior) vs. Conduct /kənˈdʌkt/ (to lead) Present /ˈprez.ənt/ (gift) vs. Present /prɪˈzɛnt/ (to show) Object /ˈɒb.dʒɛkt/ (thing) vs. Object /əbˈdʒɛkt/ (to oppose) Project /ˈprɒdʒ.ɛkt/ […]

Bizarre (bih-ZAHR) – Strange or unusual in an interesting way. Blissful (BLISS-ful) – Full of joy and happiness. Bubbly (BUB-lee) – Cheerful and full of energy. Crisp (KRISP) – Fresh, firm, and pleasantly sharp. Cuddly (KUD-lee) – Soft and inviting to hug. Dainty (DAYN-tee) – Delicate and pretty. Dapper (DAP-er) – Neat and stylish (usually […]

1. Silent Letters Silent “k”: Appears before “n” (e.g., knight). Silent “b”: Often follows “m” (e.g., comb). Silent “p”: Appears in certain words of Greek origin (e.g., psychology). Examples: Silent “k”: knight, knife, knit, knot, know, knock, knee, knob, kernel, knowledge, knell, kneel, knick, knaves, knapsack, knitted, knitting, knocker, knoll, knocks, knockout, knurl, knacker, kneecap, […]

Above ↔ Below Abstract ↔ Concrete Active ↔ Idle Affirm ↔ Deny Alike ↔ Different Antique ↔ Modern Arrival ↔ Departure Artificial ↔ Natural Ascend ↔ Plummet Attack ↔ Defend Autonomy ↔ Dependence Awareness ↔ Ignorance Backwardness ↔ Progress Beauty ↔ Plainness Belief ↔ Doubt Blank ↔ Filled Blunt ↔ Sharp Boldness ↔ Shyness Boundless […]

Learn these words and write paragraphs using the words in each set of 10: Set 1 Patronizing – Treating others as if they are less intelligent or capable. Condescending – Speaking down to someone as if they are inferior. Empathetic – Understanding and sharing the feelings of others. Assertive – Expressing oneself confidently without being […]

Walk Walk lazily – Stroll Walk aimlessly – Wander Walk with difficulty – Trudge Walk proudly – Strut Walk unsteadily – Stagger Walk slowly and heavily – Plod Walk in water – Wade Walk tiredly – Saunter Walk in an energetic way – Stride Walk slowly with hesitation – Dawdle Walk slowly with heavy steps […]

Add to Collection

No Collections

Here you'll find all collections you've created before.