ഒരോ വയസ്സുകൂടുന്തോറും, ഓരോ ക്ലാസുകൾ ജയിച്ചുമുന്നേറുമ്പോളും കുട്ടികൾക്ക് ഇംഗ്ലീഷിൻ്റെ ആവശ്യം കൂടുതലായി വരികയാണ്. പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്നതോടെ അവർ ഏറ്റവും ആഗ്രഹിക്കുന്നതും നല്ല ഇംഗ്ലീഷ് ഉണ്ടായിരുന്നെങ്കിൽ എന്നായിരിക്കും. കേരളത്തിലെ, പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം / CBSE അല്ലാത്ത സ്കൂളിലെ കുട്ടികളെ, മൂന്നും, ആറും, പത്തും മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ പ്രോഗ്രാം വഴി 100% ഇംഗ്ലീഷ് മീഡിയം ആക്കിയെടുക്കുന്ന ഒരു ഓൺലൈൻ പ്രോഗ്രാമാണ് Ente English.
ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.
അല്പം ഒന്ന് മനസ്സുവെച്ചാൽ നിങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് അയക്കുന്ന ഭീമമായ ചെലവുകൾ ഒഴിവാക്കാനും നിങ്ങൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ എല്ലാ അർത്ഥത്തിലും ഇംഗ്ലീഷ് മീഡിയം ആക്കാനും സാധിക്കും.
എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും പരീക്ഷകൾ ഉണ്ട്. ഫ്രഷേഴ്‌സ് ഗ്രൂപ്പിലുള്ളവർ പത്തിൽ കുറഞ്ഞത് ആറും, റഷേർസ് ഗ്രൂപ്പിലുള്ളവർ പത്തിൽ കുറഞ്ഞത് എട്ടും സ്കോർ ചെയ്താൽ അവർക്ക് അടുത്ത ഗ്രൂപ്പുകളിലേക്കു പോകാം. ക്രഷേർസ് ഗ്രൂപിലുള്ളവർ ഓരോ പരീക്ഷയിലും ഇരുപതിൽ കുറഞ്ഞത് 18 മാർക്ക് എങ്കിലും സ്കോർ ചെയ്താൽ മാത്രമേ ആ ഗ്രൂപ്പിൽ തുടരാൻ അനുവാദം ലഭിക്കൂ.
Time Table
ഫ്രഷേഴ്‌സ് ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും ആണ് ആദ്യം പഠിപ്പിക്കുന്നത്. അതുകഴിഞ്ഞാൽ മൂന്നുവാക്കുകളുടെ വാക്യങ്ങൾ (sentences) മുതൽ എട്ടുവാക്കുകളുടെ വാക്യങ്ങൾ വരെ എഴുതാനും വായിക്കാനും പഠിപ്പിക്കും. ഓരോ ആഴ്ച കഴിയുമ്പോഴും കുട്ടികൾ 10 പുതിയ വാക്കുകളുടെ അർഥം അടക്കം സ്വന്തമായി സംസാരിക്കാനും എഴുതാനും പഠിക്കും. ശനിയാഴ്ച നടത്തുന്ന പരീക്ഷയിൽ ജയിച്ചാൽ അവർ റഷേർസ് ഗ്രൂപ്പിൽ പ്രവേശിക്കും.
റഷേർസ് ഗ്രൂപ്പ് ഒന്നുമുതൽ അഞ്ചുവരെയുള്ള കുട്ടികൾക്കാണ്. ക്രഷ് കാർഡ് ഉപയോഗിച്ച് എട്ടു വാക്കുകളിൽ കൂടുതലുള്ള വാക്യങ്ങൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതാണ് പ്രധാന ലക്‌ഷ്യം. മറ്റുള്ള വിഷയങ്ങളിലെ ചില പ്രധാന ഭാഗങ്ങളും ഇംഗ്ലീഷിൽ പഠിപ്പിക്കുക വഴി റഷേർസ് ഗ്രൂപ്പിൽ ഉള്ള കുട്ടികൾക്ക് ഈ ലെവൽ വളരെ നിർണായകമാണ്. ശനിയാഴ്ച നടത്തുന്ന പരീക്ഷയിൽ ജയിച്ചാൽ അവർ ക്രഷേർസ് ഗ്രൂപ്പിൽ പ്രവേശിക്കും.
ക്രഷേർസ് ഗ്രൂപ്പ് ആറുമുതൽ പത്തുവരെയുള്ള കുട്ടികൾക്കാണെങ്കിലും, പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കും ഈ ക്ലാസുകൾ കൂടാം. ഈ ലെവലിൽ എത്തുമ്പോളാണ് സിലബസ് സ്റ്റാർട്ട് ചെയ്യുക. Writing, Reading, Grammar തുടങ്ങി കുട്ടികളെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഇംഗ്ലീഷ് പരീക്ഷകളിൽ 95% മാർക്ക് വാങ്ങാൻ സഹായിക്കുകയാണ് പ്രധാന ലക്‌ഷ്യം.
എൻ്റെ ഇംഗ്ലീഷ് സിൽവർ (EES) പ്രോഗ്രാമിൽ എൻറോൾ ചെയ്തവർക്ക് മൊത്തം 30 സ്പീകിംഗ് ടാസ്കുകൾ ഉണ്ട്. ഓരോരുത്തർക്കും സൗകര്യപ്രദമായ സമയത്തിനുള്ളിൽ റെക്കോർഡ് ചെയ്ത് അയച്ചു തരേണ്ടതാണ്.
EES Speaking Page: 30 Speaking Tasks
ഇന്ത്യയിലും വിദേശത്തും ഇംഗ്ലീഷ് അധ്യാപനത്തിൽ കഴിവുതെളിയിച്ച, എഴുത്തുകാരനായ ബിജു ജോൺ നയിക്കുന്ന “എൻ്റെ ഇംഗ്ലീഷ്” അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം അത്ഭുതകരമായി മെച്ചപ്പെടുത്തും. നിങ്ങളുടെ സ്കൂളിൽ ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഡെമോ ക്ലാസ് ബുക്ക് ചെയ്യാൻ ഉടനെ ബന്ധപ്പെടുക. 9810740061 / 7510923061
Very effective way of training. What I liked most was the codes English Melon OET team is using for teaching. It is a different experience.
I had decided not to write OET any more when I enrolled to try my luck with English Melon OET. I was in tears when I joined them. I was in tears when I saw my result.
Can't forget the days staying with the Melons family. I am always thankful to English Melon OET for the kind of training they provided to make my dream come true.
Here you'll find all collections you've created before.