• Home
  • English in Malayalam for IELTS
0 0
English in Malayalam for IELTS

Share it on your social network:

Or you can just copy and share this url

Vocabulary

More Words:

Bookmark this Course

You need to login or register to bookmark/favorite this content.

English in Malayalam for IELTS

Emigration:

മലയാളികൾക്ക് മലയാളത്തിൽ ഇംഗ്ലീഷ് പഠിക്കാൻ ഇതാ ഒരു പേജ്. ഇനി ഇത് ഇല്ലാത്തകൊണ്ടാ ഞാൻ ഇംഗ്ലീഷ് പഠിക്കാത്തതെന്നു ഒരു മലയാളിയും പറയരുത്.

  • Marks 0
  • Easy

Vocabulary

Course

Share

മലയാളത്തിൽ തന്നെ തുടങ്ങാം എന്നിട്ടു ഇംഗ്ലീഷിലേക്കു പതിയെ കടക്കാം.

ആദ്യം സ്റ്റെല്ല അവളെക്കുറിച്ചു പറയുന്ന കാര്യങ്ങളാണ്.

ശ്രദ്ധിക്കുക, ഇവിടെ ഉപയോഗിച്ചിരിക്കുന്നത് is, am, are, was, were, will be, shall be എന്നിവയാണ്.

  1. ഞാൻ സ്റ്റെല്ല.
    I am Stella.
  2. ഞാൻ ഇരുപതു വയസുള്ള ഒരു യുവതിയാണ്.
    I am a twenty year old woman.
  3. ഞാൻ ഒരു സ്റ്റാഫ് നേഴ്സ് ആണ്.
    I am a staff nurse / I work as a staff nurse.
  4. ഇപ്പോൾ ഞാൻ കേരളത്തിന് വെളിയിൽ ആണ് – ഖത്തറിൽ.
    At present I am out of Kerala, in Qatar.
  5. രണ്ടു വര്ഷം മുമ്പ് ഞാൻ കുടുംബത്തോടൊപ്പം ഡൽഹിയിൽ ആയിരുന്നു.
    I was in Delhi with my family, two years ago / Two years ago I was with my family, in Delhi.
  6. അതിനു മുമ്പ് നാട്ടിൽ ഒരു ചെറിയ ഹോസ്പിറ്റലിൽ ആയിരുന്നു.
    Earlier I was in a clinic in my hometown.
  7. ഞാൻ വളരെ സംസാരിക്കുന്ന ആളാണ്.
  8. സമയം അനുവദിക്കുന്നതു പോലെ ഞാൻ അല്പസ്വല്പം സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആണ്.

അടുത്ത വാക്യങ്ങൾ സ്റ്റെല്ല ചെയ്യുന്ന ചില പ്രവൃത്തികളാണ്.

  1. ഞാൻ നന്നായി ജോലി ചെയ്യുന്നു.
    I work hard / I work well.
  2. ഞാൻ എല്ലാവരെയും ഇഷ്ടപ്പെടുന്നു.
    I like everyone / I have a liking for all.
  3. ഞാൻ ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ട്.
    I read a lot of books.
  4. എനിക്ക് ചെറിയ നായ്ക്കളെ ഇഷ്ടമാണ്.
    I like small dogs / I am fond of puppies.
  5. ഞാൻ എല്ലാ മതങ്ങളെയും ഇഷ്ടപ്പെടുന്നു.
    I like all religions alike / I am an omnist.
  6. ഞാൻ അയല്പക്കത്തെ കുട്ടികളെ സംഗീതം പഠിപ്പിക്കാറുണ്ട്.
    I teach my neighbor kids music / I train my neighborhood children in music.
  7. ഞാൻ പെട്ടെന്ന് ചിരിക്കുകയും കരയുകയും ചെയ്യുന്നു.
    I am easily prone to tears and laughter.
  8. എനിക്ക് ഇംഗ്ലീഷ് അറിയില്ല, അതു തന്നെ കാരണം.
    I do not English – that’s the thing.
  9. അതോർക്കുമ്പോൾ എനിക്കും വിഷമമാണ്.
    The thought of it saddens me OR It makes me sad to think of that.

ഇനി സ്റ്റെല്ല ഇന്നലെ ചെയ്ത ചില പ്രവൃത്തികളാണ്.

  1. രാവിലെ പള്ളിയിൽ പോയി.
    I went to the church in the morning.
  2. നന്നായി പ്രാർത്ഥിച്ചു.
    I prayed well.
  3. ചില സുഹൃത്തുക്കളെ കണ്ടു.
    I met some of my friends.
  4. ഇന്നലെ ഞാൻ ഒരു സുഹൃത്തിനെ കാണാൻ പോയി.
    Yesterday, I went to meet a friend.
  5. ബസിൽ ആയിരുന്നു പോയത്.
    I went by bus.
  6. ഞാൻ ഒറ്റക്കായിരുന്നു പോയത്.
    I went alone.
  7. ട്രാഫിക് കാരണം വളരെ സാവധാനമായിരുന്നു ബസ് ഓടിയതു.
    The bus moved very slowly due to traffic congestion.
  8. വൈകുന്നേരമായപ്പോൾ ഞാൻ സുഹൃത്തിന്റെ നാട്ടിൽ ബസ് ഇറങ്ങി.
    By evening I got out of the bus at my friend’s village.
  9. ബസ് സ്റ്റാൻഡിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നു സുഹൃത്തിന്റെ വീട്ടിൽ എത്തി.
    There was a five minutes walk to my friend’s home.
  10. സുഹൃത്തിനെ കണ്ടു അൽപനേരം സംസാരിച്ചിരുന്നു.
    We met and spent sometime in jovial conversation.
  11. പിന്നീട് ഞങ്ങൾ ഭക്ഷണം കഴിച്ചു.
    After sometime we had dinner together.
  12. രാത്രി എട്ടു മണിയോടെ മടക്ക യാത്ര തുടങ്ങി.
    By 8.00 PM I returned from my friend’s home.

ഇനി സ്റ്റെല്ല നാളെ ചെയ്യാൻ പോകുന്ന കാര്യങ്ങളാണ്.

  1. നാളെ ഞാൻ രാവിലെ ഉണരും എന്നിട്ടു ഓഫീസിൽ പോകും.
    Tomorrow I will wake up early and then go to the office.
  2. അത്യാവശ്യം ജോലികൾ ചെയ്തു ഉച്ചക്ക് മുൻപ്  ഞാൻ തിരികെ വീട്ടിലെത്തും.
    After completing my chores, I will return home before noon.
  3. കുളിച്ചു, ഭക്ഷണം കഴിച്ച് അൽപനേരം ഞാൻ വിശ്രമിക്കും.
    After bath and lunch, I will rest for a while.
  4. കുറച്ചുനേരം കളിച്ചിട്ട് കുറേ വായിക്കും.
    I will play for some time and then read a lot.
  5. കഴിവതും ഫോൺ ഉപയോഗിക്കില്ല.
    I will not use my cell phone as much as possible.
  6. വൈകുന്നേരം വല്യമ്മയുടെ കൂടെ നടക്കാൻ പോകും.
    In the evening I will go out for a walk with my grandmother.

സ്റ്റെല്ല തൻ്റെ സുഹൃത്ത് നിമ്മിയെക്കുറിച്ചു പറയുന്നത്

  1. അവൾ സന്തോഷവതിയാണ്.
  2. അവൾക്കു കുറേ സുഹൃത്തുക്കൾ ഉണ്ട്.
  3. അവളുടെ ഭർത്താവ് വിദേശത്താണ്.
  4. അവൾ എല്ലാവരെയും സഹായിക്കുന്നു.
  5. അവൾക്കു ആരോടും പിണക്കമില്ല.

സ്റ്റെല്ല തൻ്റെ അയൽക്കാരെക്കുറിച്ചു പറയുന്നത്.

  1. അവർ വളരെ ധനികരാണ്.
  2. അവർ നിഷ്കളങ്കരാണ്.

സ്റ്റെല്ല ഇന്നലെ അല്പം വിഷമത്തിലായിരുന്നു, കാരണം ഇതാ.

  1. ഞാൻ ഇന്നലെ ദേഷ്യത്തിലായിരുന്നു.
  2. എൻ്റെ സഹോദരി ആകെ കൺഫ്യൂസ്ഡ് ആയിരുന്നു.

സ്റ്റെല്ലക്കു ഇപ്പോൾ ഉള്ള ചില കാര്യങ്ങളാണ് ഇനി.

  1. എനിക്കൊരു വെളുത്ത പൂച്ചയുണ്ട്.
  2. എനിക്കൊരു രഹസ്യമുണ്ട്.
  3. എനിക്കൊരു സങ്കടമുണ്ട്.
  4. എൻ്റെ കൈവശം ചില പുതിയ പുസ്തകങ്ങൾ ഉണ്ട്.
  5. എൻ്റെ പക്കൽ ഒരു പഴയ കാർ ഉണ്ട്.

സ്റ്റെല്ലക്കു ഉണ്ടായിരുന്ന ചില കാര്യങ്ങളെ കുറിച്ച് നിമ്മി പറയുന്നു.

  1. സ്റ്റെല്ലക്കു ഒരു സുഹൃത്ത് ഉണ്ടായിരുന്നു.
  2. അവൾക്ക് ഒരു ജോലി ഉണ്ടായിരുന്നു.
  3. സ്റ്റെല്ലക്കു ആഫ്രിക്കൻ സുഹൃത്തുണ്ടായിരുന്നു.

സ്റ്റെല്ലക്കു ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

  1. എനിക്ക് കുറെ പേരെ സഹായിക്കാൻ സാധിക്കുന്നു.

സ്റ്റെല്ലക്കു മുൻപ് ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങൾ.

  1. എനിക്ക് നന്നായി പാടാൻ കഴിയുമായിരുന്നു.
  2. എനിക്ക് മമ്മിയോട് നന്നായി പെരുമാറാൻ അറിയാമായിരുന്നു.
  3. ഇന്നലെ അങ്ങനെ സംഭവിക്കുമായിരുന്നു.

സ്റ്റെല്ല നമ്മളോട് പറയുന്ന ചില കാര്യങ്ങൾ.

  1. യുവാക്കൾക്ക് പല നല്ല കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയും
  2. നിങ്ങൾക്കു് ഇത് ചെയ്യാൻ കഴിയുമോ?
  3. നിനക്കതു ചെയ്യാമായിരുന്നു.
  4. ഈ വർഷം കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.
  5. ഞാൻ നിങ്ങളെ സഹായിക്കട്ടെ?
  6. കുട്ടികൾ അങ്ങനെ സംസാരിക്കരുത്.
  7. കൊല്ലരുത് എന്ന് ‘അമ്മ അവനോടു പലതവണ പറഞ്ഞു.

ഇതോടെ സ്റ്റെല്ലയുടെ കഥകൾ കഴിയുകയാണ്. ഇനി ഇംഗ്ലീഷ് ഭാഷയിലെ വിവിധ തരാം വാക്യങ്ങളെപ്പറ്റി പഠിക്കാം. അതിനു മുൻപ്, ഒരു പ്രധാനപ്പെട്ട കാര്യം.

They, I, we, you He, She, It
Have, do, are, were, eat, come, live. Has, does, is, was, eats, comes, lives…

Underline Subjects and Verbs

Easy

Singular – He, she, it
Others – They, we, you, I

  1. He lives in a small house.
  2. She administers only rare medicines.
  3. It doesn’t harm any one.
  4. They live in a big house.
  5. We admit all kinds of patients here.
  6. You need to take this medicine twice daily.
  7. I live with my parents.
  8. They are new comers.
  9. The doctors here have advised Ms Emily to shift to a low calorie diet.
  10. Such medicines are not available here.

Hard

  1. Consumer goods are daily used commodities.
  2. Overuse of consumer goods also has some advantages and disadvantages.
  3. It is also possible to make.
  4. Overproduction leads to wastage.
  5. Everyone buys more consumer goods.
  6. Most of the people like to have comfort.
  7. No one compromises on that.
  8. Therefore, it is clear that consumer goods can create a positive impact on the society.

Now you have got a clear idea about subjects. In simple words, subjects are nouns (Man, world, people, children, consumer goods) or pronouns (I, we, you, they, he, she, it).

Singular Subjects

  • He (He lives in a small cottage with family)
  • She (She has great knowledge about animals)
  • It (It is very important to keep our surroundings clean)

Be careful! In IELTS Writing tasks, we mostly use It and They, not He or She. So, we need to have a closer look at what is it and what is not.

The ‘It’ problem

  1. Common Nouns
    1. Toy, table, pen, eraser
  2. Abstract Nouns
    1. Bravery, Intelligence, beauty, patience, cowardice…
    2. Redness, whiteness,
  3. Collective Nouns
    1. Crowd, Army, Bunch, Bouquet, Choir, Constellation, Herd…

‘It’ + Verbs

  1. Swimming for several hours is a good exercise.
  2. Prices of all petroleum products have been rising.
  3. Three units of packed red blood cells has been transfused. (Has is used because liquids are singular)

Conclusion: He, She, It + Eats, has, does, was, is

Plural Subjects

  1. I, we, you, they + Am/ are / Do / Eat
  • They
  • We

Be careful from this point so that we can check what kind of verbs come after subjects.

Changing Sentence Modes

Now we are going to change one kind of sentence into another.

Change to Questions

  1. She is the mother of that boy.
    Is she the mother of that boy?
  2. They were once friends.
    Were they once friends?
  3. He was this state’s minister five years ago.
    Was he this state’s minister for five years?
  4. He has many friends.
    Has he many friends? / Does he have many friends?
  5. She has a cat in her room.
    Has she a cat in her room?
  6. They live in a small house.
    Do they live in a small house?
  7. Children like to play after school.
    Do children like to play after school?

Questions for Practice

  1. Our forefathers hunted in these forests.
  2. They spent no money to build this church.
  3. She lost ten kilograms in three weeks.
  4. The teacher knew that we had lied.
  5. Mom advised her to quit smoking.
  6. They thought that we wouldn’t come.
  7. The meat smelled delicious.
  8. The vendor cried out “fish”.
  9. I have not applied for that job.
  10. She has not taken a leave in ten years.
  11. They can come if you ask.
  12. She could lend you that amount.
  13. We must clean the yard immediately.
  14. It may happen in a day or two.
  15. They might change their mind.
  16. You can go now, if you need to.
  17. It might ruin your reputation.

Change to Statement

  1. Do they have servants at home?
  2. Have they lodged a complaint against you?
  3. Has she agreed to work with you?
  4. Do they sell milk at night?
  5. Does she pretend that she is very rich?
  6. Did you hear some sound?
  7. Does she speak German?
  8. Can I use her car?
  9. Do you mind opening the door?
  10. Does he obey his parents?
  11. Did you say that today is a bad day?
  12. Have not they agreed to repay the debt by today?

Change to Orders

  1. You better leave the class now.
    Leave the class now.
  2. You should answer to my questions.
  3. You are ordered to report immediately.

Change to Requests

  1. You are requested to submit your licence.
    Kindly submit your licence.
  2. You are requested to stay back for an hour.
  3. It will be highly appreciated if you could take care of your things.

Change to Passive

  1. The doctor has advised regular exercise for the patient.
  2. The doctor will review

Lessons

1
Done

Change to English

ഇന്ന് മനുഷ്യരെല്ലാം വലിയ തിരക്കിലാണ്. അവർക്കു ഒന്നിനും സമയമില്ല. എല്ലാവരും പണമുണ്ടാക്കാനുള്ള തിരക്കിലാണ്. പണം അത്യാവശ്യമാണ് പക്ഷെ അത് നമ്മുടെ സന്തോഷം ഇല്ലാതാക്കരുത്.

2
Done

A Movie I Watched Recently

കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളുടെ കൂടെയോ ഒറ്റക്കോ സിനിമ കാണാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.

നല്ല കഥയും നല്ല സംവിധാനവും ഉള്ള ഒരു സിനിമ എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു അനുഭവമാണ്.

അതേ സമയം, വിരസമായ (badly made) ഒരു സിനിമ കാണുന്നത് പണം നഷ്ടം മാത്രമല്ല നമുക്ക് അനിഷ്ടമുണ്ടാക്കുന്ന കാര്യമാണ്.

അടുത്ത കാലത്തു് ഞാൻ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ (most worthless) സിനിമ ആയിരുന്നു Thunder in the Cup.

വലിയ പ്രതീക്ഷയോടെയായിരുന്നു (great expectation) ഞാനും കുടുംബവും ആ സിനിമക്ക് പോയത്.

വലിയ താര നിരയും (cast) പേരുകേട്ട സംവിധായകനും ഒക്കെ കണ്ടപ്പോൾ ഉറപ്പിച്ചു (I was certain) സിനിമ നല്ലതായിരിക്കുമെന്ന്.

ആദ്യത്തെ അര മണിക്കൂർ കഴിഞ്ഞപ്പോൾ സിനിമ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.

അനാവശ്യമായ (unsuitable) പാട്ടുകളും പ്രതീക്ഷിക്കാത്ത അടിപിടികളും (fights) സിനിമയുടെ അടുത്ത ഒരു മണിക്കൂർ ബോറടിപ്പിച്ചപ്പോളേക്കും ഇടവേള ആയി.

ഇടവേള (interval) കഴിയുമ്പോളെങ്കിലും കഥ നന്നാവും എന്നോർത്ത് ബാക്കി കൂടെ സിനിമ കാണാൻ ഇരുന്നു എങ്കിലും കഥ കൂടുതൽ വിരസമായതേ (uninteresting / boring) ഉള്ളൂ.

ചുറ്റുമിരുന്നു പലരും ഉറക്കമായി അതെന്നെ കൂടുതൽ അസ്വസ്ഥനാക്കി (added to my disappointment).

കുറെ കുട്ടികൾ കൂകുന്നുണ്ടായിരുന്നു. ആദ്യമായി ഞാനും ഒരു സിനിമ കാണുന്ന സമയത്ത് കൂകി (howled and hooted).

കൂകിയപ്പോൾ കിട്ടിയ വലിയ ഒരു സന്തോഷത്തോടെ ഞാൻ തീയേറ്ററിൽ നിന്നും ആദ്യമേ ഇറങ്ങി.

3
Done


4
Done

A Celebrity I always wanted to Meet

ചെറുപ്പം മുതൽ എനിക്ക് വലിയ വലിയ ആളുകളെ നേരിൽ കാണാനും ഒന്ന് സംസാരിക്കാനും ഇഷ്ടമാണ്.

അങ്ങനെ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട, ഇപ്പോഴും ഇഷ്ടപ്പെടുന്ന ഒരാളാണ് സിനിമ നടനും മനുഷ്യ സ്നേഹിയുമായ രജനികാന്ത്.

ആദ്യമായി രജനികാന്തിന്റെ സിനിമ കണ്ടപ്പോൾ എനിക്ക് വലിയ ഇഷ്ടമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് അദ്ദേഹത്തെക്കുറിച്ചു വായിച്ചറിഞ്ഞപ്പോൾ ബഹുമാനവും കൗതുകവും ഏറി വന്നു.

Biju John

Love for English begins with understanding its unknown rules. Biju John lives on the internet, teaching OET, IELTS and PTE. More than a million students have thanked him from their heart.

Course Reviews

There are no reviews for this recipe yet, use a form below to write your review
previous
OET Reading
next
OET Listening – Tips, Samples, Materials
previous
OET Reading
next
OET Listening – Tips, Samples, Materials

One Comment Hide Comments

Add Your Comment