English Grammar

He She It + Verbs

0
Please log in or register to do it.

ഇംഗ്ലീഷ് ഭാഷയുടെ നിയമങ്ങൾ തീരുമാനിക്കുന്ന രണ്ടാമത്തെ കുടുംബമാണ് He She It ഫാമിലി. I We You They ഫാമിലിയെക്കാളും നന്നായി നിയമങ്ങൾ അനുസരിക്കുന്നവരാണ് He She It കുടുംബാങ്ങങ്ങൾ.

  • He → അവൻ, അയാൾ.
  • He → അവൾ, അവർ.
  • It → ഇത്.

He She It നോടൊപ്പം is, am, are ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • He + is + a teacher.
  • She + is + my sister.
  • It + is + raining.

ഒരു പ്രധാന കാര്യം എന്താണെന്നാൽ, she എന്ന വാക്കിൽ ഒരു പ്രശ്നം കിടപ്പുണ്ട്. മലയാളത്തിൽ പെൺകുട്ടികളെ അവൾ എന്ന് വിളിക്കാമെങ്കിലും പ്രായമായ സ്ത്രീകളെ നമ്മൾ ബഹുമാനത്തോടെ “അവർ” എന്നാണ് വിളിക്കുക. അപ്പോൾ മലയാളത്തിൽ മാത്രം She യും അവർ ആണ്, They യും അവർ ആണ്. ഇംഗ്ലീഷിൽ അങ്ങനെയല്ല.

NB: Is, am, are പോലെതന്നെ He She It അർത്ഥമാക്കുന്നത് “ആണ്” എന്നാണ്. അവൻ ഉറങ്ങുകയാണ്. അവൾ കഴിക്കുകയാണ്. നാളെ ചൊവ്വാഴ്ചയാണ്.

He She It നോടൊപ്പം have, has ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • He + has + a pen.
  • She + has + many friends.
  • It + has + a horn.

NB: Have, has അർത്ഥമാക്കുന്നത് “ഉണ്ട്” എന്നാണ്.

He She It നോടൊപ്പം was, were ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • He + was + eating.
  • She + was + dancing.
  • It + was + raining.

NB: Was, were അർത്ഥമാക്കുന്നത് “ആയിരുന്നു” എന്നാണ്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്നാൽ, He She It എന്നീ വാക്കുകളുടെ കൂടെ S വാക്കുകൾ ആണ് എപ്പോഴും വരിക. S വാക്കുകൾ എന്നാൽ – അവസാനം S വരുന്ന ക്രിയ (Verb) കളാണ്. Is, has, was, എന്നീ വാക്കുകൾ അവസാനിക്കുന്നത് S എന്ന അക്ഷരത്തിൽ ആണ്.

I, We, You, They Am, are, have, were, was
He, She, It Is, was, has
I, We, You, They Do, Know, Eat, Sleep, Study.
He, She, It Does, Knows, Eats, Sleeps, Studies.

ശ്രദ്ധിച്ചു നോക്കൂ. He She It കുടുംബത്തിൽ S വാക്കുകൾ സാധാരണമാണ്..

നിങ്ങൾ പഠിച്ചത് ടെസ്റ്റ് ചെയ്യാം.

  • 1 of 10

    My brother.

    • He.
    • She
  • 2 of 10

    My sister.

    • He.
    • She.
  • 3 of 10

    My father.

    • He.
    • She.
  • 4 of 10

    My mother.

    • He.
    • She.
  • 5 of 10

    My parents.

    • He.
    • She.
    • They.
  • 6 of 10

    My neighbors.

    • He.
    • She.
    • They.
  • 7 of 10

    My puppy.

    • He.
    • She.
    • It.
  • 8 of 10

    My puppies.

    • He.
    • She.
    • They.
  • 9 of 10

    She __________ my sister.

    • is
    • are
    • has
  • 10 of 10

    He _________ a doctor.

    • is
    • are
    • has
A Robot with a Virus - Class 7 SCERT
Ad Area

Reactions

0
0
0
0
0
0
Already reacted for this post.

Reactions